റിലീസിനൊരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി ആറാട്ട്; ഐഎംഡിബിയുടെ പട്ടിക പുറത്ത്

റിലീസിനൊരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി മോഹൻലാൽ ചിത്രം ആറാട്ട്. പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ പട്ടികയിലാണ് ആറാട്ട് ഒന്നാം സ്ഥാനം നേടിയത്. രാജമൗലി ചിത്രം ആർആർആർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ആലിയ ഭട്ട് നായികയാകുന്ന ‘ഗാംഗുഭായി’ എന്ന ചിത്രമാണ്. അജയ് ദേവ്ഗൺ ചിത്രം രുദ്രയാണ് നാലാം സ്ഥാനത്തുള്ളത്.

ക്രൈം ത്രില്ലർ ആയ ലവ് ഹോസ്റ്റൽ, എ തെസ്ഡേ, മിഥ്യ, രാധേ ശ്യാം, ജണ്ട്, വലിമൈ എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റ് ചിത്രത്തിലുള്ളത്. ഉണ്ണികൃഷ്ണനാണ് ആറാട്ടിന്റെ സംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.

ഫെബ്രുവരി 18 നാണ് ചിത്രത്തിന്റെ റിലീസ്. കഴിഞ്ഞ ദിവസമാണ് ആറാട്ടിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നിയാകാ വേഷത്തിൽ അഭിനനിയിക്കുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.