കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പ്‌

സംസ്ഥാനത്ത പുതിയ കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പ്. പ്രസിഡന്റ് കെ.സുധാകരന്‍ എംപിയാണ് നിയമനം നടത്തിയതെന്ന് ജനറല്‍ സെക്രട്ടറി ടി. യു.രാധാകൃഷ്ണന്‍ അറിയിച്ചു.

സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും, സമകാലിക രാഷ്ട്രീയ നിലപാടുകളിലും വികസന കാഴ്ചപ്പാടുകളിലും പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്സിന്റെ ചരിത്രപാരമ്പര്യവും ആശയപരമായ അടിത്തറയും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രത്തില്‍ പ്രചരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.