ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ഹർമാൻ ബാജ്വയാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള റൈറ്റ്സ് സ്വന്തമാക്കിിയതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

ഹർമൻ ബജ്വയും വിക്കി ബാഹ്രിയും ചേർന്ന് നിർമിക്കുന്ന ചിത്രം 2022 ന്റെ പകുതിയോടെ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിൽ അഭിനയിക്കാനായി രണ്ട് പ്രമുഖ താരങ്ങളെ അണിയറപ്രവർത്തകർ സമീപിച്ചുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബിബിസി ഉൾപ്പെടെ അന്തർദേശീയ മാദ്ധ്യമങ്ങളിൽ വരെ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 15 നാണ് ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴിൽ ഐശ്വര്യാ രാജേഷാണ് നായികാ വേഷത്തിൽ എത്തിയത്.