പുതിയൊരു ഇന്ത്യക്കു വേണ്ടി വോട്ട് ചെയ്യണം; ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് രാജ്‌നാഥ് സിങ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിനു വേണ്ടിയും പുതിയൊരു ഇന്ത്യക്കു വേണ്ടിയും വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വടക്കുന്ന ഉൻചാഹറിലെ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാംനഗർ, ഹൈദരാഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപി സംഘടിപ്പിച്ച റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്തു.

ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ തങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. റഫേൽ യുദ്ധവിമാനം ഫ്രാൻസിൽ നിന്ന് ഔപചാരികമായി സ്വീകരിക്കുമ്പോൾ അതിൽ തങ്ങൾ ഓം എന്ന് എഴുതി. രാഷ്ട്രവാദിയും സമാജ് വാദിയും തങ്ങളാണ്. ഞങ്ങൾ രാഷ്ട്രീയ പ്രീണനം നടത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരും സമാജ്‌വാദി പാർട്ടിയ്ക്ക് വോട്ടു ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാജ് വാദി എന്ന് അവകാശപ്പെടുന്നവർ അതിൽനിന്ന് ഏറെ ദൂരത്താണ്. പ്രീണന രാഷ്ട്രീയം നടത്തി സർക്കാർ രൂപീകരിക്കുന്നവർ ഒരിക്കലും സമാജ് വാദി ആവില്ലെന്ന വിമർശനവും ഉന്നയിച്ചു.