മീരാ ജാസ്മിൻ വീണ്ടും സിനിമയിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി കീർത്തി സുരേഷ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മീര ജാസ്മിൻ, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നുവെന്നും സിനിമയിലേക്ക് വീണ്ടും സ്വാഗതമെന്നും കീർത്തി സുരേഷ് പറഞ്ഞു. വീണ്ടും സ്‌ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
താരത്തിന്റെ പോസ്റ്റിന് മീര ജാസ്മിൻ മറുപടിയും നൽകി. കീർത്തി സുരേഷിന് നന്ദി അറിയിച്ചു കൊണ്ടാണ് മീരാ ജാസ്മിൻ മറുപടി നൽകിയത്.
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീരാ ജാസ്മിൻ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായാണ് മീരാ ജാസ്മിന്റെ തിരിച്ചു വരവ്. ജയറാമാണ് ചിത്രത്തിലെ നായകൻ. മകൾ എന്നാണ് ചിത്രത്തിന്റെ പേര്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മീരാ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. മകൾ എന്ന ചിത്രത്തിലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിലേക്കുള്ള വരവ് അറിയിച്ചത്.

