ഡ്രൈവിംഗ് ലൈസൻസിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ഇനി ആയുർവേദ ഡോക്‌ടർമാർക്കും അനുമതി

തിരുവനന്തപുരം: പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും നിലവിലുള്ള ലൈസൻസ് പുതുക്കാനും ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി മുതൽ ആയുർവേദ ഡോക്ടർമാർക്കും നൽകാം. പെതുഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും പുതുക്കുന്നതിനും ഫോം 1A യിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ബി എ എം എസ് ബിരുദമുള്ള ആയുർവേദ ഡോക്ടർമാരെയും അനുവദിച്ചു സർക്കാർ ഉത്തരവായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റി രാജു അറിയിച്ചു. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എംബിബിഎസ് ഡോക്ടർമാരുടെതിന് തുല്യമായ യോഗ്യത ബിഎഎംഎസ് ഡോക്ടർമാർക്കുമുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇതൊടെയാണ് ആയുർവേദ ഡോക്ടർമാർക്കും സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ അനുമതി നൽകിയത്.