ചെന്നൈ: ദക്ഷിണ റെയില്‍വെയും ഡിജിറ്റലാകുന്നു. ഇനി സ്‌റ്റേഷനുകളില്‍ നിന്ന് തന്നെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നീ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് പണമടച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. ഇതിന് പുറമെ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വാങ്ങാനും സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനും ഇതുപയോഗിക്കാം.
നേരത്തെ, പണമിടപാട് നടത്താന്‍ റെയില്‍വെ വിതരണം ചെയ്യുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ യുപിഐ ആപ്പുകള്‍ വഴിയും പണമടക്കാം.

