ഹാട്രിക് ജയം; പരമ്പര തൂത്തുവാരി ഹിറ്റ്മാനും ടീമും

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം ഏകദിനത്തില്‍ 96 റണ്‍സിന്റെ ആധികാരിക വിജയവുമായി ടീം ഇന്ത്യ. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 37.1 ഓവറില്‍ 169 റണ്‍സിന് എല്ലാവരും പുറത്തായി.

80 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരുടെയും 56 റണ്‍സെടുത്ത റിഷാഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിന്‍ഡീസ് നിരയില്‍ ജാസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫും ഹെയ്ഡന്‍ വാല്‍ഷ് ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

36 റണ്‍സെടുത്ത വാലറ്റക്കാരന്‍ ഒഡിയന്‍ സ്മിത്താണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ മൊഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവ്,ദീപക് ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പര ഈ മാസം 16ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.