അനസ്‌തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അനസ്തേഷ്യോളജി അസി.പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

എംബിബിഎസ്, എംഡി/ഡിഎന്‍ബി അനസ്തേഷ്യോളജിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ.എം.കൃഷ്ണന്‍ നായര്‍ സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 18ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. രാവിലെ 9 മുതല്‍ 11.30 വരെ രജിസ്റ്റര്‍ ചെയ്യാം.

വിശദവിവരങ്ങള്‍ക്ക്- ഫോണ്‍: 0484 2411700.