എആര്‍-വിആര്‍ ഹെഡ്‌സെറ്റുകളുമായി ആപ്പിള്‍

ഏറെ പ്രതീക്ഷയോടെയാണ്‌ ഉപഭോക്താക്കള്‍ ആപ്പിളിന്റെ എല്ലാ അപ്‌ഡേഷനും വേണ്ടി കാത്തിരിക്കാറ്. ആപ്പിള്‍ സ്വന്തമായി വികസിപ്പിക്കുന്ന എആര്‍/ വിആര്‍ ഹെഡ്സെറ്റുകള്‍ ഈ വര്‍ഷം അവസാനത്തോടെയോ 2023 ലോ പുറത്തിറക്കിയേക്കുമെന്നാണ് ആപ്പിളിന്റെ പുതിയ വിശേഷം. ഈ ഹെഡ്സെറ്റുകള്‍ക്ക് സ്വന്തമായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഈ ഹെഡ്സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചല്ല, പകരം ഡെവലപ്പര്‍മാര്‍ക്കും ബിസിനസ്സ് ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ളതായിരിക്കും. ഹെഡ്സെറ്റിന്റേതെന്ന് കരുതുന്ന റിയാലിറ്റി ഓഎസ് ആപ്പ് സ്റ്റോര്‍ അപ് ലോഡ് ലോഗ്സില്‍ കണ്ടെത്തിയതായാണ് മാക്ക് റൂമേഴ്സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ആര്‍ഓഎസ് എന്നാണ് ഇതിന്റെ പേര്. റിയാലിറ്റി ഓപ്പറേറ്റിങ് സിസ്റ്റം എന്നര്‍ത്ഥമാക്കുന്ന ഈ ഉപകരണത്തില്‍ 15 ക്യാമറാ മോഡ്യൂളുകള്‍ ഉണ്ടാകും. ഐ ട്രാക്കിങ്, ഐറിസ് റെക്കഗ്‌നിഷന്‍ പോലുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

ഒക്യുലസ് ക്വസ്റ്റ് എന്ന വിആര്‍ ഹെഡ്സെറ്റിനോട് സാമ്യമുള്ളതാണ് ഇത്. ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്നതിന് ചില പ്രോടോ ടൈപ്പുകളില്‍ എക്സ്റ്റേണല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ റുപ്പി 1,49,995 രൂപ യ്ക്കും 2,24.932 രൂപയ്ക്കും ഇടയിലാണ് ഹെഡ്‌സെറ്റിന്റെ വില. ഭാരം കുറച്ച് ദീര്‍ഘ നേര ഉപയോഗിക്കാനാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.