ഹിജാബ് വിവാദം:അടിയന്തര ഇടപെടല്‍ ഇല്ലെന്ന നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹിജാബ് വിവാദം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അടിയന്തിര ഇടപെടല്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികളുടെ നേരെ കല്ലെറിയുകയാണെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കേസ് കര്‍ണാടക കോടതിയിലെ മൂന്നംഗ ബെഞ്ച് പരിശോധിക്കുകയാണെന്നും, കുറച്ച് സമയം കൂടി അനുവദിക്കണമെന്നും ചീപ് ജസ്റ്റിസ് എന്‍. വി രമണ പറഞ്ഞു.

അതേസമയം, ഹര്‍ജി നല്‍കിയ കോളേജ് വിദ്യാര്‍ഥിനി ഫാത്തിമ ബുഷറക്ക് വേണ്ടി കോടതി കേസ് പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് വിദ്യാര്‍ഥിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അഞ്ച് വിദ്യാര്‍ഥിനികല്‍ നല്‍കിയ ഹര്ജിയീണ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.