തിരുവനന്തപുരം: എം. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് രംഗത്ത്. അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം പറഞ്ഞു.
അതേസമയം, സ്വപ്ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും, അനുമതി ഇല്ലാതെ ശിവശങ്കര്‍ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യമായിട്ടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായ നേതാവ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെുത്തലുകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

