മുംബൈ : അതീവ ഗുരുതരാവസ്ഥയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്കർ(92) അന്തരിച്ചു. ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ജനുവരിയിലാണ് കോവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയെ തുടർന്ന് ന്യുമോണിയ കൂടി പിടിപെട്ടതോടെയാണ് രോഗം ഗുരുതരമായത്.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കർ പതിമൂന്നാം വയസിലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്.നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങിയ വിശിഷ്ട പുരസ്കാരങ്ങൾ ലഭിച്ച കലാകാരിയാണ് ലതാ മങ്കേഷ്കർ.

