ന്യൂഡൽഹി: ഇന്ത്യ-ചൈന തർക്കമുണ്ടായ ലഡാക്കിലെ പാങ്കോംഗ് ത്സൊ തടാകത്തിൽ നിർമ്മിച്ച പാലം അനധികൃതമായി ചൈന കൈയേറിയ സ്ഥലത്ത്. കേന്ദ്ര സർക്കാർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. 1962ൽ ചൈന അനധികൃതമായി കൈയേറി കൈക്കലാക്കിയ സ്ഥലത്താണ് പുതിയ പാലം നിർമ്മിച്ചിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ചൈനുയുടെ കയ്യേറ്റത്തെ കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും അംഗീകരിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് അതിവേഗം സൈനിക വിന്യാസം സാധ്യമാക്കാനാണ് ചൈന പാലം നിർമ്മിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സാറ്റ്ലൈറ്റ് ചിത്രങ്ങളിലൂടെയാണ് പാലം നിർമ്മിച്ച നിർമ്മിച്ച വിവരം പുറംലോകമറിഞ്ഞത്. അതേസമയം ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും അതിർത്തിയിൽ ശക്തമായ സൈനിക വിന്യസമാണ് നടത്തിയിട്ടുള്ളത്.

