തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ പുനർ നിയമനക്കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ക്ലിൻചിറ്റ് നൽകി ലോകായുക്ത. മന്ത്രി ഗവർണർക്ക് മുന്നിൽ അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത അറിയിച്ചു. മന്ത്രി നൽകിയത് നിർദേശം മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞത് വീണ്ടും അവസരം നൽകുന്നത് നല്ലാതാകുമെന്ന് മാത്രമാണ്. ആ നിർദേശം ചാൻസലർ സ്വീകരിച്ചു. ചാൻസലറായ ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ നിർദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ല.
തെറ്റായ വഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത അറിയിച്ചു. പരാതിക്കാരനായ രമേശ് ചെന്നിത്തലയുടെ ഹർജി ലോകായുക്ത തള്ളി. മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ഹർജിയിൽ രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റൽ ഹർജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.

