ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം സമനിലയില്‍ പിരിഞ്ഞു. ഒഡീഷക്കായി ജൊനാതസ് ദെ ജീസസ് ഗോള്‍ നേടിയപ്പോള്‍ ഒഡീഷയുടെ സമനില ഗോള്‍ അലക്‌സാണ്ടര്‍ ജെസുരാജാണ് നേടിയത്.
മത്സരത്തില്‍ ഗോവ മുന്നിട്ടു നിന്നെങ്കിലും ആദ്യഗോള്‍ പിറവിയെടുത്തത് ഗോവയില്‍ നിന്നല്ല. 60 ശതമാനം ബോള്‍ പൊസിഷന്‍, ഓണ്‍ ടാര്‍ഗറ്റിലേക്ക് ഏഴ് ഷോട്ടുകള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ആദ്യഗോള്‍ ഒഡീഷ തന്നെ നേടി.
14 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒഡീഷ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തുകയും 15 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി 9ആം സ്ഥാനത്താണ് ഗോവ.

