പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സാമന്ത, അനുഷ്‌കാ ഷെട്ടി, നയൻതാര, രശ്മിക മന്ദാന തുടങ്ങിയവർ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസുകളിൽ ഇടംനേടിയവരാണ് ഇവർ. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ താരങ്ങളും ഇവരാണ്. താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് അറിയാം.
- സാമന്ത
തെലുങ്കു, തമിഴ് സിനിമകളെ നിറസാന്നിദ്ധ്യമാണ് സാമന്ത. 3 മുതൽ 8 കോടി വരെയാണ് സാമന്ത പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. പുഷ്പ എന്ന ചിത്രത്തിലെ സാമന്തയുടെ നൃത്തരംഗം ഏറെ പ്രശസ്തി നേടിയിരുന്നു.
- നയൻതാര
തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളെ പ്രമുഖ നടിയാണ് നയൻതാര. 2 മുതൽ 7 കോടി രൂപ വരെയാണ്ഒരു ചിത്രത്തിന് നയൻതാര പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര ഫോർബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 ന്റെ 2018 ലെ പട്ടികയിൽ ഇടംനേടിയിരുന്നു.
- രശ്മിക മന്ദാന
ഭാഷാഭേദമില്ലാതെ രാജ്യം മുഴുവൻ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന രശ്മിക ഒരു സിനിമയ്ക്ക് 2 മുതൽ രണ്ടര കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
- അനുഷ്‌ക ഷെട്ടി
ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം നായികമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. ഒരു ചിത്രത്തിന് 6 കോടി രൂപ വരെയാണ് അനുഷ്‌ക ഷെട്ടി യുടെ പ്രതിഫലം. ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള താരമാണ് അനുഷ്‌ക.

