സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റർ അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക്കിന്റെ റിലീസ് ഉടൻ. ഫെബ്രുവരിയിലോ അല്ലെങ്കിൽ ഏപ്രിൽ മാസത്തിലോ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പവൻ കല്ല്യാണാണ് ബിജു മേനോന്റെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടിയാണ്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികാ വേഷങ്ങളിലെത്തുന്നത്.
സാഗർ കെ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. റാം ലക്ഷ്മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ചത്.
തങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയറ്റർ അനുഭവം തന്നെയായിരിക്കും ചിത്രമെന്നും ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയറ്ററുകളിൽ എത്തിക്കുമെന്നും ഫെബ്രുവരി 25 നോ ഏപ്രിൽ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

