ന്യൂഡല്‍ഹി: യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും ഒന്നാമനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് ലോക നേതാക്കളുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ നിന്ന് പ്രധാനമന്ത്രി ബഹുദൂരെ മുന്നിലാണുള്ളത്. മോദിയുടെ ഔദ്യോഗിക യൂട്യൂബില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോയുടേത് 36 ലക്ഷവും വൈറ്റ് ഹൌസിന്റേത് 19 ലക്ഷവുമാണ്. അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വെറും 5.25 ലക്ഷം മാത്രമാണ്.
ലോകനേതാക്കള്‍
ജൈര്‍ ബോള്‍സനാരോ- 36 ലക്ഷം
ആന്റെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡെര്‍-30.7 ലക്ഷം
ജോക്കോ വിഡോഡോ- 28.8 ലക്ഷം
വൈറ്റ് ഹൗസ്-19 ലക്ഷം
ജോ ബൈഡന്‍- 7.03 ലക്ഷം
ദേശീയ നേതാക്കള്‍
രാഹുല്‍ ഗാന്ധി- 5.25 ലക്ഷം
ശശി തരൂര്‍- 4.39 ലക്ഷം
അസദുദ്ദിന്‍ ഒവൈസി- 3.73 ലക്ഷം
എം.കെ സ്റ്റാലിന്‍- 2.12 ലക്ഷം
മനീഷ് സിസോദിയ- 1.37 ലക്ഷം

