വാവ സുരേഷിന് സർക്കാർ സൗജന്യ ചികിത്സ നൽകും; ആരോഗ്യ മന്ത്രി

vava

തിരുവനന്തപുരം: പാമ്പുകടിയേറ്റ വാവ സുരേഷിന് സർക്കാർ സൗജന്യ ചികിത്സ നൽകും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിയുകയും ചെയ്തു. എല്ലാവിധ വിദഗ്ധ ചികിത്സയും അദ്ദേഹത്തിന് ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

അതേസമയം വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. കോട്ടയം കുറിച്ചയിൽ വെച്ചാണ് വാവാ സുരേഷിന് പാമ്പു കടിയേറ്റത്. മൂർഖനെ പിടികൂടുന്നതിനിടെയായിരുന്നു സ,ംഭവം. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെയാണ് മൂർഖൻ കറങ്ങിവന്ന് തുടയിൽ കൊത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

വാവാ സുരേഷ് പകടനില തരണം ചെയ്തിട്ടില്ലെന്ന് നേരത്തെ മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നു.