തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് തദ്ദേശീയമായ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. വരുന്ന മൂന്ന് മാസത്തിനകത്ത് ഐഎസ്ആര്‍ഒ പുതിയ ചുവടുവെപ്പ് നടത്തുമെന്നാണ് തീരുമാനമെന്ന് പുതുതായി ചുമതലയേറ്റ ഡോ. എസ്. സോമനാഥ് പറഞ്ഞു.
റിസാറ്റ്-1 എ, പിഎസ്എല്‍വി-സി5-2 എന്നിവ ഫെബ്രുവരിയില്‍ വിക്ഷേപിക്കും. ഇതിന് പിന്നാലെ ഓഷ്യന്‍സാറ്റ്-3, ഐഎന്‍എസ്-2ബി, ആനന്ദ്-സി53 എന്നിവ മാര്‍ച്ച് മാസത്തിലും എസ്എസ്എല്‍വി-ഡി1 മൈക്രോ സാറ്റ് മാര്‍ച്ചുമാസത്തിലും ബഹിരാകാശത്ത് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വാര്‍ത്താ വിതരണ ശൃഖലക്കായി പുതിയ ഉപഗ്രഹം ജീസാറ്റ്-21 വിക്ഷേപണവും ഈ വര്‍ഷം നടക്കും. ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് ചിലവ് വഹിക്കുന്ന ഈ പദ്ധതി ഡിടിഎച്ച് സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ളതാണ്.
കേന്ദ്ര ബഹിരാകാശ വകുപ്പുമന്ത്രി ഡോ. ജിതേന്ദ്ര സിംഗും സംയുക്തമായാണ് പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ രംഗത്തിന് നല്‍കുന്ന ശക്തമായ പിന്തുണയാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കാരണമായതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

