വസ്ത്രധാരണത്തിന്റെ പേരിൽ നടി രശ്മിക മന്ദാനയ്‌ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്‌സും ധരിച്ചെത്തിയ രശ്മികയുടെ എയർപോർട്ട് ലുക്കിനെതിരെയാണ് വിമർശനം ഉയരുന്നത്. ഷോർട്‌സിന്റെ ഇറക്കം കുറഞ്ഞതാണ് വിമർശനത്തിന്റെ കാരണം.
പാന്റ്‌സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ താരത്തിന് നേരെ ഉയർത്തുന്നത്.
അതേസമയം ചിലർ താരത്തിന് പിന്തുണ അറിയിച്ചും രംഗത്തെത്തുന്നുണ്ട്. രശ്മിക ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിൽ കൈ കടത്തി അഭിപ്രായം പറയേണ്ടതില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന.

