ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആട്ടിൻപാൽ. ദഹനം എളുപ്പമാക്കാനും അണുബാധകളെ തടയാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആട്ടിൻപാലിന് കഴിവുണ്ട്. പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയും ആട്ടിൻപാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പശുവിൻ പാലിനെക്കാൾ മികച്ചത് ആട്ടിൻ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കൾ പോലും ആട്ടിൻ പാലിന്റെ അംശത്തിൽ പെട്ടെന്നു ദഹിക്കും. ആട്ടിൻപാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും.
ആട്ടിൻപാലുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് കൂടുതൽ രുചിയുണ്ടാകും. ഗുണമേന്മയുടെ കാര്യത്തിലും ഇവ മുൻനിരയിൽ തന്നെയായിരിക്കും. ആട്ടിൻ പാലിൽ പശുവിൻ പാലിലുള്ളതിനെക്കാൾ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിൻ പാലിലുള്ള ലാക്ടോസിന്റെ അംശം. ആട്ടിൻപാൽ പതിവായി കുട്ടികൾക്ക് നല്ല ബുദ്ധിയും വളർച്ചയും ഉണ്ടാകും.

