ബാഗ്ദാദ്: ഇറാഖിലും സിറിയയിലും സൈനികര്‍ക്ക് നേരെ ഐഎസ് ആക്രമണം. ഇറാഖി സൈനിക ബാരക്കിന് നേരെ നടത്തിയ ആക്രമണത്തില്‍ ഉറങ്ങിക്കിടന്ന 11 സൈനികരും, സിറിയയില്‍ ജയിലില്‍ നിന്ന് ഭീകരവാദികളെ പുറത്തിറക്കാനായി നടത്തിയ ആക്രമണത്തില്‍ 18 പേരും കൊല്ലപ്പെട്ടു.
ബാഗ്ദാദിന് 73 മൈല്‍ അകലെയുള്ള അല്‍ അസിം ജില്ലയിലെ പട്ടാള കേന്ദ്രത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ ഐഎസ് ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. 10 സൈനികരും ഒരു ലെഫ്റ്റനന്റുമാണ് കൊല്ലപ്പെട്ടത്. അടുത്ത കാലത്തായി ഇറാഖി സൈന്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
സിറിയയില്‍ ഐഎസ് ഭീകരരെ താമസിപ്പിച്ച ഗെയ്റാന്‍ ജയിലില്‍ ഭീകരരെ മോചിപ്പിക്കാനായി നൂറോളം ഐഎസ് ഭീകരര്‍ ജയില്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 18 കുര്‍ദിഷ് സുരക്ഷാ സൈനികരും, 16 ഐഎസ് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

