ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു; കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും അഖിലേഷ് യാദവിന്റെ ബന്ധു പ്രമോദ് ഗുപ്തയും ബിജെപിയില്‍

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ പ്രമോദ് ഗുപ്തയും മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയുമാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.

കുറ്റവാളികളും ചൂതാട്ടക്കാരും പാര്‍ട്ടിയില്‍ കടന്നുകൂടിയിരിക്കുകയാണെന്ന് അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കുമെതിരെ പ്രമോദ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിവന്ന ‘ലഡ്കി ഹും, ലഡ് സക്തി ഹും’ ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്നു പ്രിയങ്ക മൗര്യ.
പറഞ്ഞു.

അതേസമയം, മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 11 പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ നിന്ന് അടുത്തിടെ വിട്ടുപോവുകയും, ഇവരില്‍ ഏറെപ്പേരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്.