സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസില്‍ ന്യൂനപക്ഷ വിഭാഗം ഇല്ല എന്ന് ഇപ്പോള്‍ പറയുന്നവര്‍ ന്യൂനപക്ഷമേ ഉള്ളൂ എന്നായിരുന്നു നേരത്തെ പറഞ്ഞത്. ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതുകൊണ്ടാണോ എന്നാണ് സംശയം. സിപിഐഎം മാത്രം നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല. ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ലീഗിനില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടികളെല്ലാം മാറ്റി വച്ചെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

