മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്കെതിരായി നടന്‍ ദിലീപ്‌ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. മാധ്യമങ്ങള്‍ രഹസ്യ വിചാരണയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡി ജി പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

രഹസ്യവിചാരണയുമായി ബന്ധപ്പെട്ട വിചാരണ കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ മാധ്യമങ്ങള്‍ക്കെതിരെ കനത്ത നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഗൂഢാലോചന കേസില്‍ ദിലീപിന്റെ അറസ്റ്റ് നീട്ടുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.