അഖിലേഷ് യാദവിന് തിരിച്ചടി; സമാജ്‌വാദി പാർട്ടിയിലെ പ്രമുഖ നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ വ്യക്തികൾ ബിജെപിയിലേക്ക് എത്തുന്നു. സമാജ്‌വാദി പാർട്ടിയിലെ പ്രമുഖ നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്.

സമാജ്‌വാദി പാർട്ടിയുടെ എംഎൽസി ഘനശ്യാം ലോധി, നേതാക്കളായ സുരേന്ദ്ര സിങ്, ഐഎഎസ് മുൻ ഉദ്യോഗസ്ഥൻ രാം ബഹാദൂർ, കാൺപൂർ പോലീസ് മുൻ കമ്മിഷണർ അസിം അരുൺ തുടങ്ങിയവർ കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിന്റെയും മറ്റു മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് നേതാക്കൾ പാർട്ടി അംഗത്വം സ്വീകരിച്ചത്.

വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് സ്വാധീനം ശക്തമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.