ഹോമിയോ കോളേജ് വീണ്ടും സിഎഫ്എല്‍ടിസിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി കോളേജ് യൂണിയന്‍

തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ് വീണ്ടും കോവിഡ് സെന്റര്‍ ആകാനുള്ള നീക്കത്തിനെതിനെതിരെ യൂണിയന്റെ നേതൃത്വത്തില്‍ ഒ. പി ബഹിഷ്‌കരിക്കരണവും പ്രതിഷേധ സമരവും സംഘടിപ്പിച്ചു.

ക്ലാസ്സ്‌റൂം, ഡിപ്പാര്‍ട്മെന്റ്, ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് ഒപി, ഐപി സ്ഥിതി ചെയുന്ന ബില്‍ഡിങ് 2020 ജൂണ്‍ 12ന് സിഎഫ് എല്‍ടിസികളാക്കി മാറ്റിയതോടെ വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പഠനം നിന്നിരുന്നു. പിന്നീട് ഒന്നര വര്‍ഷത്തിന് ശേഷം 2021 സെപ്റ്റംബറില്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിവരുമ്പോഴാണ് വീണ്ടും കോളേജ് സിഎല്‍എഫ്ടിസി ആക്കാന്‍ ഉള്ള നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. ആലോപ്പതി ഹോസ്പിറ്റലുകളും, മറ്റു പ്രൈമറി ഹെല്‍ത്ത് സെന്ററുകളും നിലനില്‍ക്കുമ്പോള്‍ രണ്ട് ബില്‍ഡിങില്‍ മാത്രം സ്ഥിതി ചെയുന്ന ഹോമിയോ കോളേജ് തന്നെ സിഎല്‍എഫ് ടിസി ആക്കാന്‍ ശ്രമിക്കുന്നത് ഹോമിയോപതി വിഭാഗത്തോട് ചെയ്യുന്ന അവഗണന ആണെന്ന് യൂണിയന്‍ ചെയര്‍മാന്‍ സാജന്‍ വി എഡിസണ്‍ പ്രതികരിച്ചു.

ദിവസം 1000 രോഗികള്‍ ഒ. പി വിഭാഗത്തിലും, 250 ഓളം കിടപ്പ് രോഗികളും, കൂടാതെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിലുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ യുജി, പിജി, ഇന്റ്റേര്‍ണ്‍ വിദ്യാര്‍ത്ഥികളും കോവിഡ് സാഹചര്യത്തില്‍ അനുഭവിക്കുന്നത് പൊതു സമൂഹം അറിയേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.