പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരും. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചതോടെയാണ് ലതാ മങ്കേഷ്‌ക്കറെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ലതാ മങ്കേഷ്‌ക്കറിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രാർത്ഥനകൾ ഫലം കാണുന്നുവെന്ന് ലതാമങ്കേഷ്‌കറിന്റെ കുടുംബം പ്രതികരിച്ചു.
നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്ന വിശേഷണത്തിലാണ് ലതാ മങ്കേഷ്‌കർ അറിയിപ്പെടുന്നത്. ഹിന്ദി, മറാഠി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ ലതാമങ്കേഷ്‌കർ പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷൻ, പത്മഭൂൻ, ദാദാസാഹെബ് ഫാൽകെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങൾ എന്നിവ നൽകി രാജ്യം ലതാ മങ്കേഷ്‌കറിനെ ആദരിച്ചിട്ടുണ്ട്.

