ടൊവിനോ ചിത്രം നാരദന്റെ റിലീസ് മാറ്റി

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം നാരദന്റെ റിലീസ് മാറ്റി. കോവിഡും ഒമിക്രോൺ വ്യാപനവും കാരണമാണ് റിലീസ് മാറ്റിയത്. ജനുവരി 27 ന് ചിത്രം റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ആഷിഖ് അബുവാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

അന്ന ബെൻ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്.