ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്ത്; ജനങ്ങളോട് ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ നയങ്ങളെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബിജെപിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തേടിയാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. അടുത്ത മാസം അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നയങ്ങളെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്താണെന്ന് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നു.

ചോദ്യത്തിന് മറുപടി നൽകാൻ വേണ്ടി നാല് ഓപ്ഷനുകളും അദ്ദേഹം നൽകിയിട്ടുണ്ട്. താഴിലില്ലായ്മ, നികുതി കൊള്ള, വിലക്കയറ്റം, വെറുപ്പിന്റെ രാഷ്ട്രീയം എന്നിവയാണ് രാഹുൽ ഗാന്ധി ചോദ്യത്തിന് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകൾ. ഒന്നരലക്ഷത്തിലേറെ പേർ ഇതിനോടകം തന്നെ പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. 48.03 ശതമാനം പേരും വെറുപ്പിന്റെ രാഷ്ട്രീയം എന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തത്, 30.6 ശതമാനം പേർ തൊഴിലില്ലായ്മയാണ് പറഞ്ഞിരിക്കുന്നത്. 24 മണിക്കൂർ നേരം വോട്ട് ചെയ്യാനായി അനുവദിച്ചിട്ടുണ്ട്.