രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മാതളം

ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഒരു ഫലവർഗമാണ് മാതളം. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രശ്‌നങ്ങൾക്ക് പരിഹരിക്കാനും മാതളം സഹായിക്കും. വിളർച്ചയുള്ളവർ മാതളം കഴിക്കുന്നത് നല്ലതാണ്.

ഹൃദയത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള മാതളനാരങ്ങ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകമാകും. മാതളത്തിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുകയും കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യും.

ഗർഭിണികൾ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഓർമ്മശക്തി വർധിപ്പിക്കാനും മാതളം സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിനും ചർമ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്. പ്രമേഹം ഇല്ലാതാക്കാനും മാതളം സഹായിക്കും. വിറ്റാമിൻസി, ഇ, കെ, ബി6, ഫൈബർ, പ്രോട്ടീൻ, സിങ്ക്, എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മാതളം അണുബാധയുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കും. വിളർച്ചയുള്ളവർ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യും.