മകരപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: കേരളത്തില്‍ നാളെ ആറ് ജില്ലകള്‍ക്ക് മകരപ്പൊങ്കല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട് നാളെയാണ് അവധി നല്‍കിയതെങ്കിലും കേരളം മറ്റന്നാളായിരുന്നു അവധി ദിനമായി പ്രഖ്യാപിച്ചത്.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് കത്തയക്കുകയും ശേഷം കേരളം അവധി നാളത്തേക്ക് മാറ്റുകയുമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.