നടന്‍ ശ്രീനിവാസന്‍ കുടുംബത്തോടെയുള്ള പഴയ ഒരു അഭിമുഖം ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍, അന്ന് അഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ച് തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ധ്യാന്‍. തനിക്ക് നവ്യ നായരോടുള്ള ഇഷ്ടവും ചേട്ടന്‍ വിനീതിന് മീര ജാസ്മിനോടുള്ള ഇഷ്ടവുമൊക്കെ അഭിമുഖത്തില്‍ ധ്യാന്‍ തുറന്നു പറഞ്ഞത് പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
എന്നാല്‍, പറഞ്ഞത് ഒന്നും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ. ചെറുതായി ഒന്ന് നാറി. അത് സത്യമാണ്. പക്ഷെ അന്ന് പറഞ്ഞതില്‍ എല്ലാം താന്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് ധ്യാന്‍ പ്രതികരിക്കുന്നത്. നവ്യ നായരോടും മീര ജാസ്മിനോടും തന്നെയാണ് ഇപ്പോഴും ഇഷ്ടം. കല്യാണം കഴിക്കുകയാണെങ്കില്‍ മലയാളിത്വമുള്ള നവ്യ നായരെ പോലെ ഒരു പെണ്‍കുട്ടിയെ കഴിക്കണം എന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കുന്നു.
അതേസമയം, തന്റെ ‘അന്നത്തെ ലുക്ക് കാണുമ്പോള്‍ മാത്രമാണ് ചെറിയൊരു നാണക്കേട് തോന്നുന്നത്. അന്ന് മുടിയൊക്കെ പറ്റിച്ച് ചീകുന്നതായിരുന്നു ട്രെന്റ്. അന്ന് തന്റെ വിചാരം താന്‍ ഹൃത്വിക് റോഷനാണ് എന്നായിരുന്നു’-ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നു.

