കൊച്ചി: ആക്രമിക്കപ്പട്ട നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖര്‍ അടക്കം നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്. താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, സയനോര തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
എന്നാല്‍, സൂപ്പര്‍താരങ്ങളുടെ പിന്തുണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ എന്‍.എസ് മാധവന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്. ‘ദിലീപിനെ ‘അമ്മ’ യില്‍ നിന്നും പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിരവധി പേര് അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്തുണയുമായെത്തുകയുംചെയ്തിട്ടുണ്ട്.
എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല.
— N.S. Madhavan (@NSMlive) January 11, 2022

