കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ ട്രഷറിയിലുള്ള 35 ലക്ഷം രൂപ സഹോദരിയുടെ മകളായ ഡോ. ബീനാകുമാരിക്ക് കൈമാറാന്‍ ഉത്തരവിട്ട് ഹൈക്കോടതി.
ട്രഷറി നിക്ഷേപങ്ങളുടെ നോമിനിയായി ആരെയും രേഖപ്പെടുത്തിയിരുന്നില്ല. അതിനാല്‍ പണം പിന്‍വലിക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ഗൗരിയമ്മയെ അവസാനകാലത്ത് പരിചരിച്ചത് ഇളയ സഹോദരിയുടെ മകളായ ബീനാകുമാരിയായിരുന്നു. അതുകൊണ്ട് തന്നെ
നിക്ഷേപത്തിന്റെ അവകാശിയായി വില്‍പത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത് തന്നെയാണെന്ന ബീനാകുമാരിയുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
ആലപ്പുഴയിലെ 19 സെന്റ് ഭൂമിയുടെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ട്രഷറികളിലെ നിക്ഷേപത്തിന്റെയും അവകാശി ബീനാകുമാരിയാണെന്ന് വില്‍പത്രത്തില്‍ ഗൗരിയമ്മ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീനാകുമാരി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

