ആഷിക് അബു ചിത്രം മായാനദിയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ ഐശ്വര്യ സിനിമയില്‍ വന്നിട്ട്. എങ്കിലും മലയാളികളുടെ പ്രിയതാരമാവാന്‍ ഇതിനോടകം തന്നെ ഐശ്വര്യക്ക് സാധിച്ചു.
സിനിമയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ഇപ്പോള്‍. ‘ഒരു പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട. അത്തരം സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല. ഒരു നായകന്‍ ചെയ്യുന്ന വിധമുള്ള പോസിറ്റീവ് കഥയാണെങ്കില്‍ താല്‍പര്യമുണ്ട്. അല്ലെങ്കില്‍ നമ്മളുടെ കഥ മാത്രം ആവരുത്’ ബിഹൈന്‍ഡ് വുഡ്സുമായുള്ള അഭിമുഖത്തില്‍ ഐശ്വര്യ വ്യക്തമാക്കുന്നു.
‘ഒരു നാടിന്റെ കഥയാണെങ്കില്‍ അതിലൊരു പെണ്‍ കഥാപാത്രമാവാനും താല്‍പര്യമാണ്. അതല്ലാതെ ഒറ്റക്ക് ഒരു സിനിമ ചെയ്യാനുള്ള ധൈര്യവും എനിക്കില്ല’- ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

