ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പോലീസിനെ സംരക്ഷിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരലക്ഷം അംഗബലമുള്ള പോലീസ് സേനയില്‍ യന്ത്ര മനുഷ്യരല്ല പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഇടുക്കി പാര്‍ട്ടി സമ്മേളനത്തില്‍ പോലീസിനെതിരെയുണ്ടായ ശകാരവര്‍ഷം എന്നത് വെറും മാധ്യമ ഭാവന മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പാര്‍ട്ടി സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുക സാധാരണയാണെന്ന് കോടിയേരി പറഞ്ഞു. പോലീസ് സേനയിലെ ചിലരുടെ പ്രവര്‍ത്തികള്‍ പൊതുവായ ആക്ഷേപത്തിന് ഇടവരുത്തുന്നതാണ് എന്നും ദേശാഭിമാനി ലേഖനത്തില്‍ അദ്ദേഹം വിശദീകരിച്ചു.

