സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’ക്ക് ചൈനയിലും ആരാധകര്‍. മലയാളികളെ മൊത്തം ആവേശത്തിലാക്കിയ ചിത്രം കണ്ട് പൊട്ടിച്ചിരിക്കുന്ന ചൈനീസ് കുട്ടികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. ‘ദിസ് വീഡിയോ മെയ്ഡ് മൈ ഡേ’ എന്ന് കുറിച്ചു കൊണ്ട് സംവിധായകന്‍ ബേസില്‍ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളില്‍ വലിയ സ്വീകാര്യതയാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. അതിനു പുറമെയാണ് ഇപ്പോള്‍ ചൈനയിലും കുട്ടികള്‍ ചിത്രം ആസ്വദിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.
അതേസമയം, ചിത്രം നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള ഹിറ്റായി മാറിയിരിക്കുകയാണ്. ഒക്ടോബര്‍ 24ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളില്‍ ടോപ് 10ല്‍ എത്തിയിരുന്നു. ഇപ്പോള്‍ ഗ്ലോബല്‍ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്.

