തിരുവനന്തപുരം: കേരളത്തില്‍ 140 സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയും സംസ്ഥാനത്ത് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നാല്‍ മറ്റ് അസ്വാരസ്യങ്ങളുണ്ടാകുമോയെന്ന് പോലീസും സര്‍ക്കാരും ആശങ്കയിലാണ്. കേരളം മുഴുവന്‍ ജാഗ്രത വേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

