കോഴിക്കോട്: വഖഫ് വിഷയത്തില്‍ ആരംഭിച്ച ലീഗ് – സമസ്ത പോര് തുടരുന്നു. നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും സമസ്ത ആരെയും രാഷ്ട്രീയം പഠിപ്പിക്കാറില്ലെന്നും തങ്ങള്‍ വ്യക്തമാക്കി. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുളളവര്‍ സംഘടനയുടെ ഭാഗമാണ്. അത് വ്യക്തികളുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ തളളിപ്പറഞ്ഞതിനു പിന്നാലെയാണ് സംഘടനയുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മുത്തുക്കോയ തങ്ങള്‍ ആവര്‍ത്തിച്ചത്.
അതേസമയം, ഓരോ സംഘടനക്കും ഓരോ നിലപാടുണ്ടാകുമെന്ന് പറഞ്ഞ പി. കെ കുഞ്ഞാലിക്കുട്ടി സംഘടനയുടെ ചട്ടക്കൂടില്‍ നിന്ന് പ്രതികരിക്കുകയാണ് മാന്യതയെന്ന് സമസ്ത നേതാക്കളെ ഓര്‍മിപ്പിച്ചു.

