ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തിനിടെ ഡല്‍ഹിയില്‍ പരിശോധിച്ച കൊവിഡ് സാമ്പിളുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍. ഡിസംബര്‍ 30, 31 എന്നീ ദിവസങ്ങളിലായി നടത്തിയ ജനിതകശ്രേണീ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
മഹാരാഷ്ട്രയില്‍ 510 പേരിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 351 പേരിലും സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 3,194 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 25,109 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങഅകിലും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സത്യേന്ദര്‍ ജയിന്‍ അറിയിച്ചു.

