തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡീലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഡീലിറ്റ് നല്‍കുന്നതില്‍ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണ്. ഇതില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. അങ്ങനെ ഇടപെട്ടെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാലക്ക് മാത്രമാണ് ഓണററി ഡീലിറ്റ് നല്‍കാനുള്ള അധികാരം. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടാകാന്‍ പാടില്ല. രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ തള്ളിക്കളയാനുള്ള തീരുമാനം സര്‍ക്കാര്‍ ഏത് തരത്തില്‍ എടുത്തു എന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. വൈസ് ചാന്‍സലര്‍ പറഞ്ഞത് സര്‍ക്കാരിന്റെ അനുവാദമില്ലെന്നാണ്. ഇതില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനോട് ചെന്നിത്തല ചോദ്യങ്ങളുന്നയിച്ചു.
1.ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡീലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന ഗവര്‍ണര്‍ ചാന്‍സലര്‍ എന്നുള്ള നിലയില്‍ കേരള സര്‍വകലാശാല വിസിക്ക് നല്‍കിയിരുന്നോ? എന്ന് നല്‍കി?
- രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് വൈസ് ചാന്‍സലറെ കൊണ്ട് നിരാകരിപ്പിച്ചിട്ടുണ്ടോ?
- രാഷ്ട്രപതിക്ക് ഓണററി ഡീലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ ശുപാര്‍ശ സാധാരണ ഗതിയില്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയില്‍ വെക്കേണ്ടതാണ്. ഇതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ കേരള വിസിക്ക് എന്ത് അധികാരമാണുള്ളത്? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സര്‍ക്കാരിന്റ അനുവാദം തേടിയത്?
- ഇത്തരത്തിലുള്ള ഓണററി ഡീലിറ്റ് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് നിയമപരമായ അധികാരമാണുള്ളത്?
സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ യാതൊരു അധികാരവുമില്ല. ഈ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കേണ്ടത് സിന്‍ഡിക്കേറ്റും സെനറ്റില്‍ വച്ചുമാണ്. അവസാനം ചാന്‍സലര്‍ അസന്‍ഡ് കൊടുത്താല്‍ മാത്രമേ ഓണററി ഡീലിറ്റ് നല്‍കാന്‍ കഴിയുകയുള്ളൂ.
- കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി വിസി മൂന്ന് പേര്‍ക്ക് ഡീലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിക്ക് വേണ്ടി സമര്‍പ്പിച്ചിരുന്നോ? ആ മൂന്ന് പേരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുമോ?
- ഈ പട്ടികക്ക് ഗവര്‍ണര്‍ അഡന്‍ഡ് നല്‍കാതെ ആ ഫയല്‍ മാറ്റിവെച്ചു എന്ന കാര്യം യൂണിവേഴ്‌സിറ്റിക്ക് ബോധ്യമുണ്ടോ?