പൂര്‍ണമായി ചെറുക്കാനാവില്ല; ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് രോഗബാധ തീവ്രമാകാതിരിക്കാനെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകള്‍ക്ക് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും എന്നാല്‍, അണുബാധയെ പൂര്‍ണമായി ചെറുക്കാനാവില്ലെന്ന് ഐ.സി.എം.ആര്‍. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

ഒമിക്രോണ്‍ മൂലം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുകയാണ്. രാജ്യത്ത് കൊവിഡ് വീണ്ടും ഭീതി വിതക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ 10,000 കടന്നതോടെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.