തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരന്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി. ഫ്യൂഡലിസ്റ്റ് മാടമ്പിയെ പോലെയാണ് മുരളീധരന്‍ പെരുമാറുന്നതെന്നും, അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുരളീധരനെന്നും മന്ത്രി പറഞ്ഞു. ചൂടുളളപ്പോള്‍ കൊവിഡ് ഉണ്ടാകില്ലെന്ന് പറഞ്ഞയാളാണ് അദ്ദേഹം. പ്രസ്താവനയിറക്കും മുന്‍പ് കാവിക്കറയേറ്റോ എന്നറിയാന്‍ മുരളീധരന്‍ കണ്ണാടിയില്‍ നോക്കണമെന്നും ശിവന്‍കുട്ടി പരിഹസിച്ചു. തികച്ചും അബന്ധജടിലവും അശാസ്ത്രീയവുമായ നിലപാടുളള ആളാണ് കെ.മുരളീധരന്‍. ലോകമാകെ കൊവിഡ് പടരാന്‍ കാരണം പിണറായി സര്‍ക്കാരാണെന്നാണ് മുരളീധരന്‍ പറഞ്ഞുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയോടുളള വൈരാഗ്യം മുരളീധരന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനങ്ങളോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മുന്‍ കെപിസിസി പ്രസിഡന്റായ കെ.മുരളീധരനുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് പച്ചതൊടാനാകാത്തതിന്റെ കൊതിക്കെറുവ് മേയര്‍ ആര്യ രാജേന്ദ്രനു മേല്‍ തീര്‍ക്കാനാണ് മുരളീധരന്റെ ശ്രമം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാകാതെ കെ.മുരളീധരനടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം പകച്ചുനില്‍ക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന് ആക്കം കൂട്ടാനേ ഇത്തരം പ്രസ്താവന ഉപകരിക്കൂവെന്നും ശിവന്‍കുട്ടി പറഞ്ഞു.

