ബംബോലിം: ഐഎസ്എല്ലില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഒഡീഷ എഫ് സിക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഹൈദരാബാദ് എഫ്സി. ഇതോടെ ഹൈദരബാദ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നാലാം സ്ഥാനത്തേക്കും ജംഷഡ്പൂരിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജയിച്ചാല്‍ ആദ്യ നാലിലെത്താമായിരുന്ന ഒഡീഷ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
ഒമ്പത്, 39, 60 മിനിറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെ സ്‌കോര്‍ ചെയ്തത്. 54-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ ഹൈദരാബാദിന്റെ മൂന്നാം ഗോള്‍ നേടിയപ്പോള്‍ 16-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച ഹൈദരാബാദിന്റെ ജുനാന്‍ തോല്‍വിയില്‍ ഒഡീഷക്ക് ചെറിയൊരു ആശ്വാസം നല്‍കി. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ഹൈദരാബാദ് മുന്നിലെത്തി. എഡു ഗാര്‍ഷ്യ എടുത്ത താഴ്ന്നുവന്ന ഫ്രീ കിക്കില്‍ ജാവോ വിക്ടര്‍ ഫ്‌ലിക്ക് ചെയ്തു നല്‍കി പന്ത് ബോക്‌സിലെ ഒഡീഷ വലയിലെത്തി. അധികം വൈകാതെ ഒഡീഷ തിരിച്ചടിച്ചു. പക്ഷെ വല കുലുക്കിയത് ഹൈദരാബാദിന്റെ ജുനാനായിരുന്നു.
ആദ്യ പകുതി തീരും മുമ്പ് ഒഗ്‌ബെച്ചെ തന്റെ രണ്ടാം ഗോളും നേടി ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. എഡു ഗാര്‍ഷ്യയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഇത്തവണ ഒഗ്‌ബെച്ചെ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളം വിട്ട ഹൈദരാബാദ് രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ചു. 54-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ തന്നെ സ്‌കോര്‍ ചെയ്തതോടെ ഹൈദരാബാദ് രണ്ട് ഗോളിന് മുന്നിലെത്തി.60-ാം മിനിറ്റില്‍ അങ്കിത് ജാദവിന്റെ പാസില്‍ നിന്ന് ഒഗ്‌ബെച്ചെ ഹാട്രിക്ക് പൂര്‍ത്തിയാക്കി മൂന്നാം ഗോളും നേടി. ഹൈദരാബാദ് 72-ാം മിനിറ്റില്‍ ജാവിയര്‍ സിവേറിയോയിലൂടെ അഞ്ചാം ഗോളും 86-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി ജാവോ വിക്ടര്‍ ആറാം ഗോളും നേടിയതോടെ ഒഡീഷയുടെ പതനം പൂര്‍ത്തിയാക്കി.

