കിഴക്കമ്പലം ആക്രമണത്തില്‍ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി രാജീവ്. താന്‍ പറയുന്നതാണ് യഥാര്‍ത്ഥ പ്രതികളെന്ന സാബുവിന്റെ നിലപാട് തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. തെളിവുകളുണ്ടെങ്കില്‍ അത് പോലീസിന് കൈമാറുകയാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാനത്തെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അതിഥി തൊഴിലാളികളെ ആക്ഷേപിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജില്ലാ ലേബര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികളെകുറിച്ചും അവരുടെ ആനുകൂല്യങ്ങളെകുറിച്ചും വിശദ വിവരങ്ങള്‍ണം നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്‌സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. സംഭവത്തില്‍ 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമ സഹായം നല്‍കുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് നേരത്തെ അറിയിച്ചിരുന്നു.

