കോഴിക്കോട്: തനിക്ക് വധ ഭീഷണി ഉണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പിരിക്ക ഖാസിയുടെ ഗതി തനിക്കും ഉണ്ടാകുമെന്നാണ് ഭീഷണി. എന്നാല്‍, അതുകൊണ്ടൊന്നും നിലപാില്‍ മാറ്റമുണ്ടാകില്ലെന്നും മുന്നോട്ട് തന്നെ പോകുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
ചെമ്പിരിക്ക ഖാസിയുടെ അനുഭവം ഉണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് തങ്ങള്‍ പറഞ്ഞു. അങ്ങിനെയാണ് മരണമെങ്കില്‍ അങ്ങിനെ സംഭവിക്കും. സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നെന്നും ജിഫ്രി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം, മത പണ്ഡിതര്‍ക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞതായും പി.എം.എ സലാം പ്രതികരിച്ചു.

