മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. നടന്‍ പി ബാലചന്ദ്രന്‍ ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍, അദ്ദേഹം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മുന്നേ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ ഹരീഷ് പേരടിയാണ്. അദ്ദേഹത്തിന് വേണ്ടി ശബ്ദം നല്‍കാന്‍ ബേസില്‍ ജോസഫ് വിളിച്ചപ്പോള്‍ അതൊരു ഗുരുദക്ഷിണ പോലെയാണ് തോന്നിയതെന്ന് ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് :
‘എന്റെ നാടക രാത്രികളില്‍ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നല്‍ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാന്‍ വേണ്ടി ബേസില്‍ എന്നെ വിളിച്ചപ്പോള്‍ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.’

